supriya

പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയ മേനോനും സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരേറെയാണ്. മാദ്ധ്യമപ്രവർത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു പൃഥ്വിയും സുപ്രിയയും പരിചയപ്പെട്ടത്. സിനിമ, പുസ്തകം, യാത്ര ഈ മൂന്ന് കാര്യങ്ങളായിരുന്നു ഇവരെ അടുപ്പിച്ചത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. പ്രണയം മനസിലാക്കിയതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. സുപ്രിയ മേനോനെക്കുറിച്ച് വാചാലനായി പൃഥ്വിരാജ് നിരവധി തവണ എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ സുപ്രിയയും വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണക്കമ്പനിയുമായി സജീവമാണ് സുപ്രിയ മേനോൻ. നയൺ, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകളുടെ നിർമ്മാണത്തിൽ സുപ്രിയയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. വിവാഹ ശേഷവും ജോലി തുടർന്നിരുന്നുവെങ്കിലും പിന്നീട് ബ്രേക്കെടുക്കുകയായിരുന്നു സുപ്രിയ. മമ്മയ്ക്ക് പിന്നാലെയായി മകളായ അലംകൃതയും മാദ്ധ്യമപ്രവർത്തകയാവുമെന്ന തരത്തിലുള്ള ചർച്ചകളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. പൃഥ്വിരാജ് പങ്കുവച്ച ആലിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പൃഥ്വിരാജിനോട് ചേർന്നുനിൽക്കുന്ന ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ ഇപ്പോൾ. പതിവ് പോലെ ത്രോബാക്ക് സീരീസുമായെത്തിയ താരപത്നിയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. തങ്ങളുടെ പ്രിയ സുഹൃത്താണ് ചിത്രം പകർത്തിയതെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നേരത്തെയും ഈ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരുന്നു. അലംകൃതയ്ക്ക് 2 വയസുള്ളപ്പോഴുള്ള ഫോട്ടോയായിരുന്നു കഴിഞ്ഞ ആഴ്ച പങ്കുവച്ചത്. അലംകൃതയെ എടുത്ത് നിൽക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം സുപ്രിയ മേനോൻ പങ്കുവച്ചത്.