ആര്യനാട്:ശക്തമായ മഴയിലും കാറ്റിലും ആര്യനാട് ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം.ആര്യനാട് പഞ്ചായത്തിലെ പറണ്ടോട് ചേരപ്പള്ളി നിർമ്മിതി കോളനിക്ക് സമീപം കൃഷ്ണമ്മയുടെ വീടിന് പുറത്തായി മരം വീണ് മേൽക്കൂര തകർന്നു. വലിയകലുങ്ക് രാധയുടെ വീടിന്റെ ഷീറ്റിട്ടമേൽക്കുര പൂർണ്ണമായും നശിച്ചു.മീനാങ്കൽ ഹരിജൻ കോളനിയിൽ ഷീജയുടെ വീടിന്റെ സമീപത്തായി നിന്നതേക്ക് മരം വീണ് വീട് പൂർണമായും തകർന്നു.ഉണ്ടപ്പാറ രതീഷിന്റെ വീടിന് മുകളിലായി തേക്ക് മരം വീണ് വീട് വീട് തകർന്നു.ഉഴമലയ്ക്കൽ പഞ്ചായത്തിൽ മൊണ്ടിയോട് കുന്നുവിളാകത്ത് വീട്ടിൽ സുരേന്ദ്രന്റെ വീട് ഭാഗികമായി തകർന്നു.അയ്യപ്പൻകുഴി അനന്ദുഭവനിൽ സരസ്വതി,മണ്ണംകോണം അശ്വതിയിൽ ഗണേഷ് കുമാർ,തോളൂർ വയലരികത്ത് വീട്ടിൽ സരോജം,പാമ്പൂര് അങ്കണവാടിക്ക് സമീപം രവി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്.പുളിമൂട് - ഇറവൂർ റോഡിൽ കിഴക്കുപുറത്തിന് സമീപം റോഡിന് കുറുകെ റബർ മരം വീണ് ഇലക്ട്രിക്ക് ലൈൻ ഒടിഞ്ഞു.ഇറവൂർ അമ്പോന്തല റോഡിൽ റബ്ബർ മരം ഒടിഞ്ഞ് വീണ് ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു.