ആറ്റിങ്ങൽ:ഇടയ്ക്കോട് കട്ടയിൽകോണം പാടശേഖരത്തിലെ പാട്ടത്തിനെടുത്ത വയലിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കൃഷി ഇറക്കി.കുട്ടി കർഷകസംഘം ഞാറുനട്ടത്.അഞ്ചു വർഷം മുൻപ് തരിശു കിടന്ന പാടം ഏറ്റെടുത്ത് നെൽകൃഷി നടത്തിത്തുടങ്ങിയ കേഡറ്റുകൾ പിന്നീട് കൃഷി മുടക്കിയിട്ടില്ല.കേഡറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാട്ടുകാർ ഈ പാടത്ത് തരിശു കിടന്ന മുഴുവൻ പാടത്തും നെൽകൃഷി ആരംഭിച്ചു.തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നോഡൽ ഓഫീസർ വി.എസ്. ദിനരാജ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ,ഹെഡ്മിസ്ട്രസ് ടി.ടി.അനിലാറാണി, കൃഷി ഫീൽഡ് ഓഫീസർ മണികണ്ഠൻ നായർ,കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ.സാബു എന്നിവർ പങ്കെടുത്തു.