നെടുമങ്ങാട് : ശ്രീപദ്മാനഭ സ്വാമി ക്ഷേത്ര വിധിയിൽ ആഹ്ലാദം പങ്കുവച്ച് ഹിന്ദുഐക്യവേദി നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റി കോയിക്കൽ മഹാദേവ ക്ഷേത്ര നടയിൽ ദീപപ്രോജ്വലന സംഗമം നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച ദീപം തെളിയിക്കൽ ഹിന്ദു ഐക്യവേദി ജില്ല ട്രഷറർ നെടുമങ്ങാട് വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് സംഘടന സെക്രട്ടറി കരിപ്പൂര് വിശ്വൻ, മുനിസിപ്പൽ പ്രസിഡന്റ് കരിമ്പിക്കാവ് സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സുരേഷ്, ട്രഷറർ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ മഹാദേവൻ, വാരിജാക്ഷൻ, ഗണേശൻ, ഷണ്മുഖൻ, സെക്രട്ടറിമാരായ സുരേഷ്,ബാലചന്ദ്രൻ,കുമാർ എന്നിവർ പങ്കെടുത്തു.