aju

മുടപുരം: ഗർഭിണിയുമായി വാഹനത്തിൽ പോയവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് സഹായിച്ച മംഗലാപുരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. കഴിഞ്ഞ ദിവസം പള്ളിപ്പുറത്ത് രാത്രി പൂർണ ഗർഭിണിയുമായി പോയ വാഹനം പെട്രോൾ തീർന്ന് വഴിയിലാകുകയും കാറിൽ വച്ച് യുവതി പ്രസവിക്കുകയും ചെയ്തു. തുടർന്ന് മംഗലാപുരം പൊലീസ് സ്റ്റേഷൻ എസ്.ഐ ഗോപകുമാറും സഹപ്രവർത്തകനും ആരോഗ്യപ്രവർത്തകനായ ആദർശും ചേർന്നു അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുകയും സുരക്ഷിതമായി പൊലീസ് വാഹനത്തിലും ആംബുലൻസിലും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഈ ജീവകാരുണ്യ പ്രവർത്തനം നടത്തിയ മംഗലാപുരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയുമാണ് ചിറയിൻകീഴ് പ്രേംനസീർ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകനും പ്രസിഡന്റുമായ അജു കൊച്ചാലുംമൂടിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അനസ് കോരാണി, സിനു മാമം, ഷിയാസ് കിഴുവിലം, ഉണ്ണി കോരാണി, പ്രസാദ് പി.ജി തുടങ്ങിയവർ പങ്കെടുത്തു.