വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കല്ലണയാറ്റിൽ വീണു പരിക്കേറ്റ പശുവിനെ വർക്കല ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വെളളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം ചെമ്മരുതി മുത്താന കൊല്ലൻ വിളാകം വീട്ടിൽ ശശികലയുടെ പശുവാണ് കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ കുതറിയോടി ആറ്റിലേക്ക് വീണത്. വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വർക്കല ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ അനിൽകുമാർ ഡി.രാജൻ ,ഫയർമാൻമാരായ എ.എസ് സാബു അംജിത്ത്,പ്രിയരാഗ്,അരുൺ കുമാർ,രതീഷ് കുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തുടയെല്ലിന് പരിക്കേറ്റ പശുവിനെ വെറ്റനറി ഡോക്ടർ എത്തി പ്രാഥമിക ചികിത്സ നൽകി .