v-k-vasu-98

ഇടപ്പള്ളി: നേതാജിനഗറിൽ വി.കെ. വാസു (98 - എൽ.ഐ.സി വാസു) നിര്യാതനായി. എസ്.ആർ.പി. ജില്ലാ അദ്ധ്യക്ഷൻ, അയ്യപ്പൻകാവ് ശ്രീനാരായണ ധർമ്മസമാജം സെക്രട്ടറി, ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ, അയ്യപ്പൻകാവ് അമ്പലം ദേവസ്വം മാനേജർ, എസ്.എൻ.ഡി.പി യോഗം 1484 പച്ചാളം ശാഖ സ്ഥാപകനേതാവും 23 വർഷം പ്രസിഡന്റുമായിരുന്നു. പച്ചാളത്തെ വിവിധ സാമൂഹിക-സാംസ്‌കാരിക മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ: പരേതയായ മല്ലിക. മക്കൾ: രമേശൻ (റിട്ട. ഇന്ത്യൻ എയർലൈൻസ്), സതീശൻ (റിട്ട. കെ.എം.എം.എൽ.), സുധീർ (റിട്ട. പൊലീസ്, ടെലികോം), ഷാജി (ദുബായ്), ഇന്ദിര, ഉഷ, ലീന, സോണി. മരുമക്കൾ: വാണിദേവി, ദിലീപ്, അജിത്ത്, വിജയകുമാർ (കോൺട്രാക്ടർ), മിനി (ഇടപ്പള്ളി പോസ്റ്റ് ഓഫീസ്), ഷീന (നെസ്റ്റ്, കാക്കനാട്), പി.എം. മണി (റിട്ട. യൂണിയൻ ബാങ്ക്), പരേതയായ രത്‌ന.