rain

കിളിമാനൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ പിഴുത് വിഴുകയും, നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തു. ആനന്ദൻ മുക്ക് നന്ദൻ നിവാസിൽ സന്തോഷിന്റെ വീട്, തട്ടത്തുമല സ്വദേശിനി റഹീന യുടെ വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണ് വീടു തകർന്നു. പ്രദേശത്തെ നദികളും, വയലുകളും നിറഞ്ഞൊഴുകി.

രണ്ട് ദിവസം പെയ്ത തോരാത്ത മഴയിൽ, വാമനപുരം, ചിറ്റാർ നദികൾ നിറഞ്ഞൊഴുകി. ഒന്നാം വിള കൃഷി ചെയ്തിരുന്ന അടയമൺ, പാപ്പാല, വെള്ളല്ലൂർ, കൊടുവഴന്നൂർ, നന്ദായ് വനം എന്നീ ഏലാകളിലെ വയലുകളും വെള്ളത്തിലായി. നിരവധി സ്ഥലങ്ങളിൽ വൃക്ഷങ്ങൾ കടപുഴകി വീണ് ഗതാഗത തടസവും, വൈദ്യുതി തകരാറും ഉണ്ടായി. ശക്തമായ വീശുന്ന കാറ്റിൽ ഇലക്ട്രിക് ലൈന് മുകളിലൂടെ മരം കടപുഴകി വീഴുന്നതുമൂലം മണിക്കുറുകളോളം വൈദ്യുതി തടസമുണ്ടാവുകയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിന് തടസമുണ്ടാവുകയും ചെയ്യുന്നു.