umman

തിരുവനന്തപുരം : 'ദി ഹിന്ദു' പത്രത്തിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഉമ്മൻ എ. നൈനാൻ (59) നിര്യാതനായി. വ്യാഴാഴ്ച രാവിലെ മുംബയിലായിരുന്നു അന്ത്യം. 24 വർഷം ഹിന്ദുവിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യു.എൻ.ഐയിലൂടെയാണ് പത്രപ്രവർത്തനം ആരംഭിച്ചത്. ഫിനാൻഷ്യൽ എക്‌സ്‌പ്രസ്,ഇന്ത്യൻ എക്‌സ്‌പ്രസ് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. സാമ്പത്തിക രംഗത്തെ നിരവധി ശ്രദ്ധേയമായ വാർത്തകൾ ഉമ്മൻ എ.നൈനാൻ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. മുംബയ് പ്രസ് ക്ലബ് ട്രഷറർ, മാനേജിംഗ് കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർത്തോമ്മ സഭയിലെ സീനിയർ വൈദികനായ അയിരുക്കുഴിയിൽ നൈനാൻ ഉമ്മന്റെയും പരേതയായ ഇട്ടി അന്ന നൈനാന്റെയും മകനാണ്. ഭാര്യ: ഷൈല (സ്റ്റോക് ഹോൾഡിംഗ് കോർപ്പറേഷൻ). മകൾ: അന്ന. സംസ്‌കാരം: നാളെ രാവിലെ 11 ന് പാറ്റൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.