തിരുവനന്തപുരം: പഞ്ചവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയുടെ ഫലം www.cee.kerala.gov.in ൽ പ്രഖ്യാപിച്ചു. ആദിത്യ എസ്.നായർ (റോൾ നമ്പർ 13950) ഒന്നാം റാങ്ക് നേടി. പത്ത് ശതമാനം മാർക്ക് നേടിയ ജനറൽ, എസ്.ഇ.ബി.സി വിഭാഗക്കാരെയും അഞ്ച് ശതമാനം മാർക്കുള്ള പട്ടികവിഭാഗക്കാരെയുമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്ക് രേഖകൾ അപ്ലോഡ് ചെയ്യാൻ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. ഹെൽപ്പ് ലൈൻ- w. 0471 2525300
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് സൗജന്യ ജേർണലിസംകോഴ്സ്
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി നടത്തുന്ന ഒരുവർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സിലേക്ക് 20 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദ പരീക്ഷ മാർക്കിന്റെയും ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെയും അടിസ്ഥാനത്തിൽ 30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പ്രായപരിധി 28 വയസ്. www.icsets.org യിൽ അപേക്ഷിക്കാം. ഫോൺ: 0471 2533272, ഇമെയിൽ: icsets@gmail.com
പുനർമൂല്യനിർണയ അപേക്ഷാ തീയതി നീട്ടി
സംസ്കൃത സർവകലാശാല ജൂണിൽ നടത്തിയ ബി.എ.(സി.ബി.സി.എസ്.എസ്.) ആറാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 17 വരെ നീട്ടി.
ജനറൽ നഴ്സിംഗ് പരീക്ഷ
കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി പരീക്ഷ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആഗസ്റ്റ് 10, 12, 14, 17, 18, 19, 20 തീയതികളിൽ നടത്തുമെന്ന് നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ഡോ.സലീനാ ഷാ അറിയിച്ചു. വിവരങ്ങൾക്ക് nursingcouncil.kerala.gov.in.
കഥാപ്രസംഗം കോഴ്സ്
തിരുവനന്തപുരം എസ്.എം.വി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന പാർട്ട് ടൈം കഥാപ്രസംഗം സായാഹ്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായിരിക്കണം. ഗാനഭൂഷണം പാസായവർക്കും ബിരുദധാരികൾക്കും മുൻഗണന. പ്രായപരിധിയില്ല. വൈകിട്ട് 3.45 മുതൽ 6.45 വരെയാണ് പരിശീലനം. ഫോൺ 0471 2330395, 9446704503,9387950020