നാഗർകോവിൽ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 5800 കടന്നു. ഇന്നലെ 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മരണം റിപ്പോർട്ട് ചെയ്തു. നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലിരുന്ന കോട്ടാർ സ്വദേശികളായ രണ്ടു പേരും വള്ളിയൂർ സ്വദേശികളായ രണ്ടും പേരുമാണ് മരിച്ചത്. മരണസംഖ്യ 77 ആയി.നാഗർകോവിൽ എസ്.പി ഓഫീസിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 130 ലേറെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. 26 സ്റ്റേഷനുകൾ അടച്ചുപൂട്ടി. ഇതുവരെ 4315 പേർ രോഗമുക്തരായി.