മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മൊബൈൽ സംഘം ആറ് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ അഞ്ചുതെങ്ങിൽ 73 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. ഇന്നലെ 348 പേരെയാണ് പരിശോധിച്ചത്. ഡോ.നബീൽ,ഡോ.ലക്ഷ്മി എന്നിവരാണ് ഇവിടെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ചിറയിൻകീഴ് താലൂക്ക്തല നോഡൽ ഓഫീസറായിട്ടുള്ള ഡോ.രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ദീപക്,ശ്രീജിത്ത്, എം.എസ്.രഞ്ജിത്ത്,കാർത്തിക്ചന്ദ്രൻ,ശംബു, എസ്.ശരത്,റോഹൻ, ലാബ് ടെക്നീഷ്യൻമാരായ ആതിര,അൽഫിന, മരിയ,ഗീതു,എസ്.ഹരിത,വൈശാഖ്, മേശ്മ,ആര്യശ്രീ,നിഷ എന്നിവരടങ്ങുന്നതാണ് പരിശോധനാ സംഘം. ഡോ.ഷ്യാംജി വോയ്സ്, ഹെൽത്ത് സൂപ്പർവൈസർ മുരളീധരൻ,ആർ.കെ.ബാബു,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രശാന്ത്,ജ്യോതി ലക്ഷ്മി,സലാം,രജനി, സുലഭ,അനീഷമോൾ,ആശാ വർക്കർമാർ,വോളന്റിയർമാർ എന്നിവർ പരിശോധനകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി. ഇന്ന് അഞ്ചുതെങ്ങിൽ കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂൾ, മാമ്പള്ളി എൽ.പി സ്കൂൾ (2-ടീം) അഞ്ചുതെങ്ങ് ബി.ബി ജി.എൽ.പി സ്കൂൾ (2-ടീം) അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂൾ, പുളുന്തുരുത്തി സെന്റ് വെറോണിക്ക സ്കൂൾ, മുദാക്കൽ എന്നിവിടങ്ങളിൽ പരിശോധന നടക്കും.