കോവളം: എറണാകുളത്ത് കാറപകടത്തിൽ മരിച്ച കരുമം സ്വദേശിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. കരുമം മധുപാലം നിഷ നിവാസിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വി.വിജയകുമാറിന്റെയും എ.സുശീലയുടെയും മകൻ സുരേഷാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെ എറണാകുളം വൈറ്റില ജംഗ്ഷനിലായിരുന്നു സംഭവം. സിംഗപ്പൂരിലെ എക്‌സ്‌റേ വെൽഡിംഗ് കമ്പനിയിലെ കോ ഓർഡിനേറ്ററായിരുന്നു സുരേഷ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി സഹോദരി ഭർത്താവായ നിമുവിനെ മലപ്പുറത്തെ ജോലി സ്ഥലത്ത് കാറിൽ എത്തിച്ച ശേഷം പിറ്റേന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് കാർ നിയന്ത്രണം തെറ്റി സമീപത്തെ ചരക്കു ലോറിയിൽ ഇടിച്ചു കയറിയത്. ഏക സഹോദരി നിഷ.എസ്.