പാറശാല: സ്വർണ കള്ളക്കടത്ത് കേസ്,അഴിമതി,പിൻവാതിൽ നിയമനം,കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച, പി.എസ്.സി നിയമന മുരടിപ്പ് തുടങ്ങിയ വിഷയങ്ങൾ മുൻനിറുത്തി മുഖ്യമന്ത്രി രാജിവക്കുക എന്നാവശ്യപ്പെട്ട് 'സേവ് കേരള സ്പീക്ക്അപ്പ് ക്യാമ്പയിൻ' രണ്ടാം ഘട്ടം സത്യാഗ്രഹം നടത്തി. പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്റെ നേതൃത്വത്തിൽ പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന സത്യാഗ്രഹം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ഭാരവാഹികളായ വി. ബാബുക്കുട്ടൻ നായർ, അഡ്വ. മഞ്ചവിളാകം ജയൻ,കൊറ്റാമം വിനോദ്, പാറശാല സുധാകരൻ,നിർമ്മല, കോൺഗ്രസ് മണ്ഡലംപ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ,സുനിൽ കുമാർ എന്നിവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു.