rotary

പാറശാല: റോട്ടറി ഡിസ്ട്രിക്ട് പ്രോജക്റ്റിന്റെ ഭാഗമായി ഉദിയൻകുളങ്ങര റോട്ടറി ക്ലബ് കൊവിഡ് വോളന്റിയർമാർക്കുള്ള മാസ്ക്, ജാക്കറ്റ് എന്നിവ പൊഴിയൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വിനുകുമാറിന് കൈമാറി. ഉദിയൻകുളങ്ങര റോട്ടറി ക്ലബ് പ്രസിഡന്റ് സജു, സെക്രട്ടറി അഡ്വ. സജിത്, ട്രഷറർ വേലപ്പൻ, മുൻ പ്രസിഡന്റ് സുനിൽകുമാർ, അംഗങ്ങളായ ശശിധരൻ,രാജേഷ് തമ്പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.