തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യുടെ വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിക്കായി കുടുംബശ്രീ വഴി 5,12,561 പേർ അപേക്ഷ നൽകി. പദ്ധതിയിൽ ചേരാൻ ഇതുവരെ 6,70,156 പേർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 500 രൂപാവീതം 30 മാസത്തവണയുള്ള ചിട്ടിയിൽ മൂന്ന് തവണ അടച്ചുകഴിഞ്ഞാൽ ലാപ്ടോപ്പ് കിട്ടും. സംസ്ഥാന സർക്കാരിന്റെ ഐ.ടി.വകുപ്പിന് കീഴിലുളള വിഭാഗം ലാപ്ടോപ്പ് കമ്പനികളുമായി നടത്തുന്ന ചർച്ച പൂർത്തിയാകുന്ന മുറയ്ക്ക് ലാപ് ടോപ്പ് വിതരണം ആരംഭിക്കും.