തിരുവനന്തപുരം: ലോട്ടറി അച്ചടിയുടെ ചുമതല മാത്രമാണ് സി-ആപ്‌റ്റിനുള്ളതെന്നും ലോട്ടറി വകുപ്പിലെ ജീവനക്കാരാണ് ലോട്ടറി കൈപ്പറ്റി വിതരണത്തിന് കൊണ്ടുപോവുന്നതെന്നും സി-ആപ്‌റ്റ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ലോട്ടറി വിതരണത്തിനോ വിൽപ്പനയ്ക്കോ സി-ആപ്‌റ്ര് ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടില്ല. ധനകാര്യ പരിശോധനാ വിഭാഗം സി-ആപ്‌റ്ര് ജീവനക്കാരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും എം.ഡി അറിയിച്ചു.