പാറശാല: രണ്ട് ദിവസം മുൻപ് ചെങ്കൽ നൊച്ചിയൂർ കാരിയോട് ചേർന്ന സി.പി.എം യോഗത്തിൽ പങ്കെടുത്തതിൽ ബി.ജെ.പി പ്രവർത്തകരാരും ഉണ്ടായിരുന്നില്ലെന്ന് ബി.ജെ.പി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ പഞ്ചായത്തിലെ 8 വാർഡുകൾ കണ്ടെയ്‌ൻമെൻന്റ് സോണുകളായിരിക്കെ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എൽ.എയും എത്തിയിരുന്നത് ജനക്കൂട്ടത്തിനു കാരണമായിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾകാറ്റിൽ പറത്തി നടന്ന ചടങ്ങിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും കണ്ടെത്തി കൊവിഡ് ടെസ്റ്റ് നടത്താൻ തയ്യാറാകണമെന്നും നിയമങ്ങൾ ലംഘിച്ച് യോഗം സംഘടിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആശ്രമം പ്രശാന്ത് ആവശ്യപ്പെട്ടു.