തിരുവനന്തപുരം: ചില ഒാൺലൈൻ വാർത്താചാനലുകളും വ്യക്തികളും തനിക്കെതിരെ നടത്തിയ ഭയാനകവും നീചവുമായ ആക്രമണങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഭീമ ജുവലറികളുടെ ഉടമകളിലൊരാളായ ഡോ.ബി. ഗോവിന്ദൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. ആരോപണം ഉന്നയിച്ചവർ അതിനാധാരമായ വസ്തുതകളില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
പ്രത്യേകമായി മറ്റ് നിയമനടപടികൾ അവർക്കെതിരെ സ്വീകരിക്കാനുള്ള അവകാശം നിലനിറുത്തിക്കൊണ്ടാണ് കേസ് പിൻവലിച്ചതെന്ന് ജുവലറി വാർത്തക്കുറിപ്പിൽ അറിയിച്ചു. ജൂലായ് 17 നാണ് ഹർജി നൽകിയത്.റിട്ട്ഹർജിയിൽ എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതോടെ ഒാൺലൈൻ മാധ്യമങ്ങളിലൂടെയുള്ള ആക്രമണം രൂക്ഷമായി. ഹൈക്കോടതിയെയും അവർ ഒഴിവാക്കിയില്ല. എന്നാൽ ഇതിനൊന്നും വ്യക്തമായ തെളിവില്ലെന്ന് സമ്മതിക്കുന്നതായി അവർ തന്നെ ചൂണ്ടിക്കാട്ടുകയും, സ്വന്തം പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമങ്ങളായിരുന്നുവെന്ന് അവരുടെ പോസ്റ്റുകളിൽ തെളിയുകയും ചെയ്ത സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്.