മലയിൻകീഴ് : മണപ്പുറം മായാ സദനത്തിൽ രാജേഷിന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീട് തകർന്നു.ആളാപായമില്ല. ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് അപകടമുണ്ടായത്. വീടിന്റെ അടുക്കള,സ്റ്റോർ എന്നിവ പൂർണമായും തകർന്നു. ചുവരുകൾക്കെല്ലാം വിള്ളൽ വീണിട്ടുണ്ട്. അപകട സമയത്ത് ഗൃഹനാഥൻ വിശ്വനാഥനും രാജേഷും ഭാര്യയും മക്കളുമുണ്ടായിരുന്നു. വീടിന് സമീപത്ത് നിന്ന തെങ്ങാണ് വീണത്. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ,വാർഡ് അംഗം വി.എസ്.ശ്രീകാന്ത് എന്നിവരും പൊലീസും സ്ഥലത്തെത്തി.തെങ്ങ് മുറിച്ച് മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി.