a-k-balan

തിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ തമിഴ് വംശജരായ പട്ടികജാതി കുടുംബാംഗങ്ങൾ അടക്കം മരിച്ച സംഭവത്തിൽ മന്ത്രി എ.കെ.ബാലൻ വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടറിൽ നിന്നും തേടി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും വകുപ്പ് എല്ലാ സഹകരണവും നൽകുമെന്ന് മന്ത്രി അറിയിച്ചു. സംഭവസ്ഥലത്തെത്തി വിശദവിവരങ്ങൾ ശേഖരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പട്ടികജാതി വികസന ഡയറക്ടർ, ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നിർദേശം നൽകി.