വർക്കല: വർക്കല പൊലീസ് സ്റ്റേഷനിലെ പിങ്ക് പട്രോളിംഗിലെ പൊലീസുകാരിക്കും വർക്കല നടയറ സ്വദേശിനിയായ മദ്ധ്യവയസ്കയായ വീട്ടമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടയമൺ സ്വദേശിനിയാണ് പൊലീസുകാരി. ഇക്കഴിഞ്ഞ 3നാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. വെള്ളിയാഴ്ച പരിശോധനാഫലം പുറത്ത് വന്നപ്പോഴാണ് പോസിറ്റീവായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വർക്കല പൊലീസ് സ്റ്റേഷനിലെ രണ്ട് ഗ്രേഡ് എസ്.ഐമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.നടയറ സ്വദേശിനിയായ വീട്ടമ്മ പനിയെ തുടർന്ന് വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. സ്രവ പരിശോധനയെ തുടർന്നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരുടെയും ഉറവിടം കണ്ടെത്താനായിട്ടില്ല