pinarayi

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം പൊലീസിനെ ഏൽപ്പിച്ചത് ഫലംകണ്ടോ എന്നറിയാൻ പത്ത് ദിവസം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ആരോഗ്യ പ്രവർത്തകർ ചെയ്യേണ്ട കാര്യങ്ങൾ അവർ ചെയ്യും. പൊലീസ് പോരെങ്കിൽ മറ്റ് പലരെക്കൂടി ഇറക്കാൻ പറ്റുമോ എന്ന് നോക്കും. രോഗം പടർന്നോട്ടെ എന്ന നില എടുക്കാനാവില്ല. മുൻവർഷത്തെപ്പോലെ പ്രളയം ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.