പാലോട്: കൊവിഡ് ബാധിച്ച് പെരിങ്ങമ്മല ഇലിപ്പകോണത്ത് അബ്ദുൾ ഖാദർ (59) ദമാമിൽ മരിച്ചു. മുപ്പത് വർഷമായി ദമാമിൽ ഹൗസ് ഡ്രൈവറായിരുന്നു.മകൻ ഷാനവാസ് ദമാമിൽ തന്നെ ഡ്രൈവറാണ്. സൽമത്ത് ബീവിയാണ് ഭാര്യ.മറ്റു മക്കൾ: ഷഫീന,സജീറ
കബറടക്കം ദമാമിൽ നടത്തും.