v

വെഞ്ഞാറമൂട്: വീട്ടുസാധനങ്ങൾ വാങ്ങുന്നതിനായി ഇറങ്ങിയ ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.വയ്യേറ്റ് സബർമതി ലെയ്ൻചരുവിള വീട്ടിൽ ഗോപിനാഥൻ ചെട്ടിയാരെയാമ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചക്ക് 12 ഓടെ മാണിക്കമംഗലം തോടിന്റെ പറവിളക്കോണം ഭാഗത്താണ് മൃതദേഹം കാണ്ടത്.വീട്ടുസാധനങ്ങൾ വാങ്ങുന്നതിനായി രാവിലെ 11 ന് ഇയാൾ വീട്ടിൽനിന്ന് പുറത്തു പോയിരുന്നതായി ബന്ധുക്കൾ പറയുന്നു. തോടിന് സമാന്തരമായ വഴിയിലൂടെ നടക്കുമ്പോൾ തോട്ടിൽ വീണ് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.വെഞ്ഞാറമൂട് പേൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ഓമന. മക്കൾ:മിനി,സുജ.മരുമക്കൾ: അശോകൻ,പ്രദീപ് .