pinaryi-

തിരുവനന്തപുരം: താനിപ്പോൾ ഇരിക്കുന്ന കസേരയിൽ നിന്ന് ഒഴിഞ്ഞാൽ മാദ്ധ്യമങ്ങൾക്ക് തൃപ്തി വരുമെന്നും എന്നാലത് നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന് നാട്ടിലെ ജനങ്ങൾ വിചാരിക്കണം. അതാണ് മനസിലാക്കേണ്ടത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വ്യക്തമായ നിലപാടാണ് താനും സർക്കാരും എടുത്തത്. ഇതിന്റെ ഭാഗമായാണ് കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ സസ്‌പെൻഷനിലടക്കമെത്തിയത്.

മദ്ധ്യമങ്ങൾക്ക് എല്ലാ കാലത്തും അവരുടേതായ താത്പര്യങ്ങളുണ്ടാകും. വാർത്താസമ്മേളനങ്ങൾ പൊതുവിൽ കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒതുങ്ങി നിൽക്കാനാണ് ശ്രമിക്കാറ്. ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ നിന്നാൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഇഷ്ടമായെന്ന് വരില്ല.

പ്രതിരോധത്തിലേർപ്പെടുന്നവരിൽ ഞങ്ങളെ ആക്ഷേപിക്കാൻ ഇറങ്ങിപ്പുറപ്പെട്ട നേതൃത്വത്തിന്റെ അണികളുൾപ്പെടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.