തിരുവനന്തപുരം: നഗരത്തിലെ പുതിയ കണ്ടെയ്ൻമെന്റ് സോണായ നേമം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് 13-ാം വാർഡിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പൂർണമായും അടച്ചു.കല്ലിയൂർ പഞ്ചായത്ത് ഓഫീസ് റോഡ്, കുളക്കോട്ടുകോണം,നാണുക്കുട്ടൻ നായർ റോഡ്,കുഴിതാലിച്ചൽ റോഡ് എന്നീ റോഡുകളാണ് അടച്ചത്.പഞ്ചായത്ത് ഓഫീസ് റോഡാണ് ഇനി ഇവരുടെ ഏക ആശ്രയം.