ആയൂർ: ചടയമംഗലം കുരിയോടിന് സമീപം കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മുരുക്കുമണിൽ രാജി ഭവനിൽ രവീന്ദ്രനാണ് (72) മരിച്ചത്. മുരുക്കുമണിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ബാറിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ തിരുവനന്തപുരത്ത് നിന്ന് അടൂരിലേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണവിട്ട് മറിഞ്ഞു. ഡ്രൈവർ ഓടി രക്ഷപെട്ടു. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് നിസാര പരിക്കേറ്റു.ഭാര്യ: വിജയമ്മ. മക്കൾ: രാജി, രബിൻ. മരുമക്കൾ: ബിനുലാൽ, പ്രിയങ്ക.