കോവളം:കൊവിഡ് നിയന്ത്രണങ്ങളുടെ ചുമതല ലഭിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതായി എം.വിൻസെന്റ് എം.എൽ.എ ആരോപിച്ചു. കൊവിഡ് പോസിറ്റീവ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്ന സമയത്തുപോലും ഇല്ലാത്ത കടുത്ത നിയന്ത്രണം ഇപ്പോൾ അടിച്ചേൽപ്പിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലമാണെന്നും എം.എൽ.എ പറഞ്ഞു. 4 മണിവരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്നിരിക്കെ പുല്ലുവിളയിൽ 11 മണിക്കുതന്നെ കടകൾ നിർബന്ധപൂർവം അടപ്പിച്ചത് കഴിഞ്ഞദിവസം പ്രതിഷേധത്തിനും സംഘർഷത്തിനും കാരണമായതായും എം.എൽ.എ പറഞ്ഞു.