covid

തിരുവനന്തപുരം :ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 289ൽ 281 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. വീട്ടു നിരീക്ഷണത്തിലുണ്ടായിരുന്നവരിൽ 4 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 16 പേർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളിൽ ഇന്നലെയും ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്തു നിന്നാണ്. 3 ന് മരിച്ച ഉച്ചക്കട സ്വദേശി ഗോപകുമാറിന് (60 ) കോവിഡ് രോഗമാണെന്ന് സ്ഥിരീകരിച്ചു.ജില്ലയിലെ 6 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ജില്ലയിൽ നിന്നുള്ള 150 പേരുടെ പരിശോധനാഫലം നെഗറ്റിവായി. ബീമാപള്ളിയിൽ 14 പേർക്കും പൂന്തുറയിൽ 13 പേർക്കും പൂവാറിൽ 10 പേർക്കും പുതുക്കുറിച്ചി,കുറ്റിച്ചൽ എന്നിവിടങ്ങളിൽ നിന്ന് 9 പേർക്ക് വീതവും ഉൾപ്പെടെയാണ് ഇന്നലെ 289 പേർക്ക് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ 919 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 539 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 810 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ആകെ നിരീക്ഷണത്തിലുള്ളവർ - 18,790
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 15,139
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,841
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -810
ഇന്നലെ നിരീക്ഷണത്തിലായവർ -1,243