prasanth

തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.ഐ.സി എംപ്ളോയീസ് യൂണിയൻ 2.25 ലക്ഷം രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകളും 1 ലക്ഷം രൂപയടെ 10 സാംസംഗ് മൊബൈൽ ഫോണുകളും വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന് കൈമാറി.കൊവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ ഊർജം പകരുന്ന മാതൃകാപരമായ പ്രവർത്തനമാണ് എൽ.ഐ.സി എംബ്ലോയിസ് യൂണിയൻ നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച തെക്കുംമൂട് ബണ്ട് കോളനിയിലെ 250 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനാണ് ഭക്ഷ്യ ധാന്യ കിറ്റുകൾ ഒരുക്കിയത്. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായാണ് മൊബൈൽ ഫോണുകൾ നൽകിയത്.