ഉദിയൻകുളങ്ങര: ന്യൂ ജ്യോതി സെൻട്രൽ സ്കൂളിൽ 'പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020 അർത്ഥവും വ്യാപ്തിയും" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഡോ. കെ. മണികണ്ഠൻ നായർ മോഡറേറ്ററായ വെബിനാറിൽ ഡോ. ഗിരീഷ് കുമാർ പ്രബന്ധം അവതരിപ്പിച്ചു. അദ്ധ്യാപകർ, രക്ഷിതാക്കൾ, മുതിർന്ന കുട്ടികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൻ.ഇ.പി 2020ന്റെ ആവശ്യകതയും കാഴ്ചപ്പാടുകളും വിശദമായി ചർച്ച ചെയ്യപ്പെട്ട ഈ വെബിനാറിൽ ഗൗരി നായർ സ്വാഗതവും നിത നന്ദിയും രേഖപ്പെടുത്തി.