ee

തിരുവനന്തപുരം: സ്വിഫ്റ്റ് കാറിൽ നക്ഷത്ര ആമയെ കടത്താൻ ശ്രമിച്ച റാന്നി സ്വദേശി സച്ചിനെ ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടി. 682 ഗ്രാം ഭാരം വരുന്ന അപൂർവയിനം നക്ഷത്ര ആമയെയാണ് കിളിമാനൂരിൽ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 8 ലക്ഷം രൂപ വിലവരും. കൂട്ടു പ്രതികളായ ഗോപൻ, ജയശങ്കർ എന്നിവർക്കായുള്ള തെരിച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതിക്കൊപ്പം പിടിച്ചെടുത്ത ആമയെയും കടത്താനുപയോഗിച്ച വാഹനത്തെയും തുടർ നടപടികൾക്കായി പാലോട് റെയിഞ്ചിന് കൈമാറി. ഫ്ലൈയിംഗ് സ്ക്വഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ജസ്റ്റിൻ സ്റ്റാൻലി, ചുള്ളിമാനൂർ ഫ്ളൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിൽ ചുള്ളിമാനൂർ ഫ്ലൈയിംഗ് സ്ക്വഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ വി.എൻ. തുളസീധരൻ നായർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ.ജിതേഷ് കുമാർ,എസ്.സജു,പി.രാജേഷ് കുമാർ, ഫോറസ്റ്റ് ഡ്രൈവർ കെ.വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് റെയ്‌ഡിൽ പങ്കെടുത്തത്.