sugudhan-57

നീ​ണ്ട​ക​ര: ദേ​ശീ​യ​പാ​ത​യിൽ കാറിടിച്ച് മൈക്ക് സെറ്റ് ഓപ്പറേറ്റർ മരിച്ചു. നീ​ണ്ട​ക​ര ക​ണ്ണാ​ട്ടു​കു​ടി കോ​ള​നി മൂ​ലേ കി​ഴ​ക്ക​തിൽ സു​ഗ​തനാണ് (57, വെ​ട്ടൂ​രാൻ) മ​രിച്ചത്. നീ​ണ്ട​ക​ര വേ​ട്ടു​ത​റ ജംഗ്​ഷ​നിൽ വച്ചായിരുന്നു അപകടം. ​ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തൃശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാർ . ഭാ​ര്യ: മി​നി. മകൻ നി​ഥിൻ ഒ​രു വർ​ഷം മു​മ്പ് നീ​ണ്ട​ക​ര​യിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തിലാണ് മരിച്ചത്. മ​കൾ: നി​ഖി​ത. മ​രു​മ​കൻ: വി​ഷ്​ണു.