നെയ്യാറ്റിൻകര :ടൗണിലും പരിസരപ്രദേശത്തും കൊവിഡ് രോഗ ബാധ വർദ്ധിക്കുന്നു.കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ച ഒരാൾ സന്ദർശിച്ച ആലുമ്മൂട്ടിലെ പച്ചക്കറിക്കട,ബേക്കറി, ഹോട്ടൽ എന്നിവ നാല് ദിവസത്തേക്ക് ആരോഗ്യപ്രവർത്തകരെത്തി പൊലീസിന്റെ സഹായത്തോടെ പൂട്ടിച്ചു.ഇതു കാരണം കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതൽ ഉച്ചയ്ക് 2 വരെ തുറന്നിരിക്കാൻ പാടുള്ളു.