ധനുഷിന്റെ നായികാവേഷം ചെയ്ത് നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറുകയാണ്. ഇപ്പോഴിതാ തമിഴിൽ വിജയ് സേതുപതിയുടെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് രജീഷ. ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മുത്തയ്യ മുരളീധരൻ ആയാണ് വിജയ് സേതുപതി വേഷമിടുന്നത്. ശ്രീപതി രംഗസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര് 800 എന്നാണ്.