priyanka

ബോളിവുഡിന് പുറമെ ഹോളിവുഡിലും തിളങ്ങിയ പ്രിയങ്കയ്ക്ക് ആരാധകർ ഏറെയാണ്. നിക്ക് ജോഹ്നാസുമായുളള വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകൾക്കിടെയിലും സമൂഹ മാദ്ധ്യമങ്ങളിൽ ആക്ടീവായ താരത്തിന്റെ പുതിയ ട്വീറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. 2020ലെ സ്‌പെഷ്യൽ കലണ്ടറുമായാണ് പ്രിയങ്ക എത്തിയിരിക്കുന്നത്. കലണ്ടറിൽ ഓരോ മാസത്തിലെയും തന്റെ ഭാവങ്ങൾ കോർത്തിണക്കിയുളള മീം ആണ് നടി പങ്കുവച്ചിരിക്കുന്നത്.

2020ലെ ഓരോ മാസം പിന്നിടുമ്പോഴും സ്ഥിതി മോശമാകുന്നത് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചുതരികയാണ് പ്രിയങ്ക. ജനുവരിയിൽ സന്തുഷ്ടയായിരുന്ന നടി പിന്നീടുളള ഓരോ മാസവും ദുഃഖിതയാകുന്നതാണ് ചിത്രത്തിലുള്ളത്. വർഷത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ വൈൻ ഗ്ലാസ് ഉപയോഗിച്ച് സ്വയം തലയ്ക്ക് അടിക്കുകയാണ് താരം.

പ്രിയങ്കാ ചോപ്രയ്ക്ക് പിന്നാലെ ഹോളിവുഡ് താരങ്ങളും ഇത്തരത്തിലുളള 2020ലെ മീമുകൾ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അതേസമയം സിനിമാ പ്രേമികളുടെ ഇഷ്ട താര ജോഡികളാണ് പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും. വിവാഹ ശേഷമുളള ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാംക്ഷളോടെ കാത്തിരിക്കാറുണ്ട്. ലോക് ഡൗൺ കാലത്തും സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു പ്രിയങ്കാ ചോപ്ര. വിവാഹത്തിന് ശേഷവും പ്രിയങ്കാ ചോപ്ര ബോളിവുഡിൽ അഭിനയിച്ചിരുന്നു.

ഫർഹാൻ അക്തറിന്റെ നായികയായി ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്. നിക്ക് ജോഹ്നാസുമായുളള വിവാഹ ശേഷം ലോസാഞ്ചൽസിലാണ് പ്രിയങ്ക സ്ഥിര താമസമാക്കിയിരുന്നത്. വിവാഹ ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾക്കും വീഡിയോസിനുമെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. മുൻപ് ഏറെ നാൾ പ്രണയിച്ച ശേഷമായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുള്ള വിവാഹം നടന്നത്. അടുത്തിടെ പ്രിയങ്കയുടെ പിറന്നാളിന് ഗംഭീര പാർട്ടിയാണ് നിക്ക് ഒരുക്കിയത്.