v-muraleedharan

തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ ഭാഗമായി വെള്ളിയാഴ്ച കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത് ദൗർഭാഗ്യകരമാണെങ്കിലും മിഷൻ മുൻ നിശ്ചയിച്ച പ്രകാരം തുടരുമെന്ന് കേന്ദ്രവ്യോമയാന, വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചു. മിഷന്റെ ഭാഗമായുള്ള മറ്ര് സർവീസുകളിൽ മാറ്രം വരുത്തില്ല. ആഗസ്ത് 31 വരെ നീളുന്ന മിഷൻ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി 53 രാജ്യങ്ങളിൽ നിന്നായി 700 വിമാനങ്ങളിൽ 1.2 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. വിവിധ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ 8.55 ലക്ഷം ഇന്ത്യക്കാരെ കേന്ദ്രം ഇതുവരെ നാട്ടിലെത്തിച്ചു. ഇതോടൊപ്പം ചാർട്ടേഡ് ഫ്ലൈറ്രുകളിലും ആളുകൾ തിരികെയെത്തുന്നുണ്ട്.

വിലക്ക് നീങ്ങുന്നതുവരെ

തുടരും: വി.മുരളീധരൻ

അന്താരാഷ്ട്ര വിമാനയാത്രകളിലുള്ള വിലക്ക് നീങ്ങുന്നതുവരെ വന്ദേഭാരത് മിഷൻ തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറ‍ഞ്ഞു.