മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പത്തു വർഷമായി തരിശു കിടന്ന 10 ഏക്കർ കൈലത്തുകോണം എലായിൽ നടീൽ ഉത്സവം നടന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടന്ന ഞാറു നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്‌ഘാടനം ചെയ്തു. വികസന ചെയർമാൻ മംഗലപുരം ഷാഫി, ഗ്രാമ പഞ്ചായത്ത് മെമ്പർ വി. അജികുമാർ, കൃഷി ഓഫീസർ സജി അലക്സ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ചന്ദ്ര ബാബു പിള്ള, പാടശേഖര സമിതി പ്രസിഡന്റ് ജോയി, സെക്രട്ടറി സജീവ്, ഖജാൻജി, കലേഷ് എന്നിവർ നേതൃത്വം നൽകി. തരിശു കിടന്ന സായിഗ്രാമം എലാ, കണ്ടുകൃഷി എലാ, പുന്നയിക്കുന്നം എലാ, മാടമാൺ എലാ തുടങ്ങി 50 ഏക്കർ സ്ഥലത്താണ് ഗ്രാമ പഞ്ചായത്തിൽ പുതുതായി നെൽകൃഷി നടത്തിയത്.