നെടുമങ്ങാട് : എൽ.ഡി.എഫ് സർക്കാരിനെതിരായ സേവ് കേരള സ്പീക് അപ്പ് കാമ്പയിനിന്റെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു.ബ്ലോക്ക് പ്രസിഡൻറ് അഡ്വ. എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.വീഡിയോ കോൺഫറൻസിലൂടെ മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിലൂടെ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പ്രവർത്തകരെ സംബോധന ചെയ്തു . ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കല്ലയം സുകു,അഡ്വ.എൻ.ബാജി,നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്.അരുൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.