തിരുവനന്തപുരം: ഉരുൾപ്പൊട്ടലുണ്ടായ മൂന്നാറിലെ രാജമല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദർശിക്കും. വി.ടി. ബൽറാം എം.എൽ.എ ഒപ്പമുണ്ടാകും. കരിപ്പൂരിൽ നിന്ന് മൂന്നാറിലെത്തുന്ന പ്രതിപക്ഷ നേതാവ് രാത്രി അവിടെ തങ്ങും. തുടർന്ന് ഇന്ന് രാവിലെ രാജമല സന്ദർശിക്കും.
മരിച്ചവർക്ക് സഹായം നൽകണം
എറണാകുളം, മുളവുകാടിൽ വഞ്ചികൾ മറിഞ്ഞ് മരിച്ച മൂന്ന് മത്സ്യത്തൊഴിലാളികളുടെയും ആശ്രിതർക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പരമാവധി സഹായധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ഫിഷറീസ് വകുപ്പിൽ നിന്ന് ഇവർക്ക് പരമാവധി സഹായം ലഭ്യമാക്കണം.