വിതുര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിതുര പൊലീസും, പഞ്ചായത്തും ചേർന്ന് വിതുര പഞ്ചായത്ത്‌ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. വ്യാപാരസ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയും, ഹോട്ടലുകൾക്ക് ഏഴ് മണിവരെയും പ്രവർത്തിക്കാം. അതേ സമയം പൊലീസ് കർശന പരിശോധനകൾ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെയും, മാസ്ക് ധരിക്കാത്തവരെയും പിടികൂടി പിഴചുമത്തും. വിലക്ക് മറികടന്നു കല്ലാർ, ആനപ്പാറ, ബോണക്കാട്, ചാത്തങ്കോട്, ചീറ്റിപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരെ കർശനമായി തടയുമെന്നും കേസ് എടുത്ത് വലിയ പിഴചുമത്തുമെന്നും വിതുര സി.ഐ എസ്. ശ്രീജിത്തും, എസ്.ഐ എസ്.എൽ. സുധീഷും അറിയിച്ചു.