വർക്കല: വർക്കല താലൂക്കിലെ വെട്ടൂർ, ഇടവ പഞ്ചായത്തിലെ 11 വാർഡുകളും, വർക്കല നഗരസഭയിലെ 6 വാർഡുകളും കണ്ടെയ്‌മെന്റ് സോണായി 16 വരെ തുടരും. വെട്ടൂർ പഞ്ചായത്തിലെ ടൂറിസ്റ്റ് ബംഗ്ലാവ് (1), പ്ലാവഴികം (11) റാത്തിക്കൽ (12), പെരുമം(13), ചൂള പുര(14) എന്നീ വാർഡുകളും ഇടവ പഞ്ചായത്തിലെ കാപ്പിൽ(1), ജനതാ മുക്ക്(11), ഇടവ എച്ച്.എസ്.എസ്(12), ഓടയം (13), മാന്തറ (14), വെറ്റ കട (17), വർക്കല നഗരസഭയിലെ വിളകുളം(1), പണയിൽ (20), വള്ളക്കടവ് (21), പെരുംകുളം (22), ടെമ്പിൾ ജനാർദ്ദനപുരം(27), പാപനാശം (28) എന്നി വാർഡുകൾ കണ്ടെയ്‌മെന്റ് സോണിൽ തുടരും. നേരത്തെ വെട്ടൂർ ഇടവ പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളും നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.