നെടുമങ്ങാട്: പനവൂർ പി.എച്ച്.എം.കെ.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ തൊഴിൽ സാദ്ധ്യതയേറിയ എൻ.എസ്.ക്യു.എഫ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഹയർസെക്കൻഡറി പഠനത്തോടൊപ്പം മികച്ച തൊഴിൽ നേടാൻ പ്രാപ്‌തരാക്കുന്ന ദേശീയ നൈപുണ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ രണ്ട് അന്താരാഷ്ട്ര അംഗീകൃത കോഴ്സുകളിലേക്ക് ഓൺലൈനിലൂടെ അപേക്ഷിക്കണം. സ്‌കൂളിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ഒന്നാം വർഷ വി.എച്ച്.എസ്.ഇ അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സംശയ നിവാരണം നടത്താം. നിലവിലെ എം.എൽ.ടി കോഴ്സ് എഫ്.എച്ച്. ഡബ്ല്യൂ (ഫ്രണ്ട്ലൈൻ ഹെൽത്ത്‌ വർക്കർ -കോഴ്സ് കോഡ് - 31) എന്നും സി.എസ്.ഐ.ടി കോഴ്സ് ജെ.എസ്.ഡി ( ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ - കോഴ്സ് കോഡ് -13 എന്നും മാറിയിട്ടുണ്ട്. 30 സീറ്റുകൾ വീതമാണുള്ളത്. സ്‌കൂൾ കോഡ് 9 0 1 0 40. അവസാന തിയതി 14. ഹെൽപ്പ് ലൈൻ നമ്പറുകൾ : 9447796591, 9447091770 , 9400931502.