തിരുവനന്തപുരം: ചെറിയ വീടുകളെപോലും കാണാൻ കഴിയുന്ന തരത്തിലുള്ള സാറ്രലൈറ്ര് മാപ്പിംഗ് ചെയ്തിരുന്നെങ്കിൽ മണ്ണിടിച്ചിൽ മുൻകൂട്ടികണ്ട് മുൻകരുതലുകളെടുക്കാമായിരുന്നുവെന്ന് സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് മുൻചെയർമാൻ ഡോ. വി.എസ്. വിജയൻ പറഞ്ഞു. കുന്നിൽ പ്രദശത്തെ ചെറിയ ചെറിയ പാറകൾ തുടർച്ചയായി മഴ പെയ്തപ്പോൾ ഇളകിപ്പോയി. ഇതു കണ്ടുപിടിക്കുന്നതിൽ വന്ന വീഴ്ചയാണ് കൂടുതൽ ആളപായമുണ്ടാകാൻ കാരണം. മഴമാപിനികൾ ഉദ്യോഗസ്ഥർ കൃത്യമായി വിലയിരുത്താറുണ്ടായിരുന്നില്ല.
ചരിഞ്ഞ പ്രദേശങ്ങളിലുള്ളവരെ മാറ്രിത്താമസിപ്പിക്കണം.മണ്ണിടിച്ചിൽ ഉണ്ടാവുന്ന പ്രദേശങ്ങളുടെ മാപ്പ് കേന്ദ്രസർക്കാർ സ്ഥാപനമായ സെസ് തയ്യാറാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള ഭാഗങ്ങൾ ഒഴിവാക്കി ശാസ്ത്രീയമായ രീതിയിൽ ജനങ്ങളുടെ താമസം ആസൂത്രണം ചെയ്യണമെന്നും ഡോ.വിജയൻ പറഞ്ഞു.