surendran

മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മൊബൈൽ കൊവിഡ് പരിശോധനയിൽ ഇന്നലെ 131 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.അഞ്ചുതെങ്ങിൽ 475 പേരെ പരിശോധിച്ചതിൽ126 പേർക്കും ചിറയിൻകീഴ് പുളുന്തുരുത്തിയിൽ 54 പേരെ പരിശോധിച്ചതിൽ 5 പേർക്കും രോഗം കണ്ടെത്തി. അഞ്ചുതെങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും രണ്ടു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർക്കും രോഗം സ്ഥിരീകരിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 38 പേരെ പരിശോധിച്ചതിൽ കല്ലമ്പലം സ്വദേശിയായ ഒരാളിന് രോഗം സ്ഥിരീകരിച്ചു. മുദാക്കലിൽ 75 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. ഇന്നലെ 25 പേർ കൂടി രോഗമുക്തരായി. ഡോക്ടർ രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധനാ ടീം. ഹെൽത്ത് ഇൻസ്പെക്ടർമാരടങ്ങുന്ന മറ്റു സംഘം പരിശോധനകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി പരിശോധനയ്ക്ക് ആവശ്യമായ ടെസ്റ്റ് കിറ്റ് നൽകുന്നുണ്ട്. പരിശോധന നാളെയും തുടരും.