kurumpetti

പാറശാല: കുളത്തൂർ പഞ്ചായത്തിലെ വെങ്കടമ്പ് വാർഡിലെ നല്ലൂർവട്ടത്ത് കുറുമ്പേറ്റിയിലൂടെ കടന്ന് പോകുന്ന ഇടതുകാര കനാലിന് കുറുകെ സ്ഥാപിച്ച പാലം കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14.35 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. കനാലിൽ 35 അടിയോളം താഴ്ചയുള്ള ഗർത്തം മറികടന്ന് വാഹന യാത്ര സ്വപ്നം കണ്ടിരുന്ന പ്രദേശത്തെ നൂറിലധികം കുടുംബങ്ങളുടെ കഴിഞ്ഞ 30 വർഷക്കാലത്തെ ആവശ്യമാണ് ഇതിലൂടെ സഭലമായത്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ ലത അദ്ധ്യക്ഷത വഹിച്ചു.