ആര്യനാട് :ആട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യം എക്സൈസ് പിടികൂടി. പറണ്ടോട് മുസ്ലിം പള്ളിക്ക് സമീപം തടത്തരികത്ത് പുത്തൻ വീട്ടിൽ നിസാമുദീ (55) നിൽ നിന്നാണ് മദ്യം പിടിച്ചത്. 29 കുപ്പികളിലായി 14 .5 ലിറ്റർ മദ്യമാണ് പിടിച്ചത്. ബിവറേജസിൽ നിന്ന് വാങ്ങി ശേഖരിക്കുകയും മറിച്ചു വിൽപ്പന നടത്തുകയും ചെയ്യുന്നതായി എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ആര്യനാട് ബിവറേജസിൽ നിന്നു മറ്റുള്ളവരുടെ പേരിൽ ആപ്പ് വഴി ബുക്ക് ചെയ്ത് 350 രൂപയ്ക്ക് വാങ്ങുന്ന ഒരു കുപ്പി മദ്യം ,500 രൂപയ്ക്കാണ് ഇയാൾ വിൽപ്പന നടത്തുന്നത്. ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ബി.ആദർശിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ മോനി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ശ്രീകുമാർ,ജി.വി. ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർവിജയകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീലത എക്സൈസ് ഡ്രൈവർ നജീബ് എന്നിവരായിരുന്നു പരിശോധന സംഘത്തിൽ.