charamam
ചികിൽസയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചയാൾ മരിച്ചു

മലയിൻകീഴ് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയിലായിരുന്ന പേയാട് മിണ്ണംകോട് പോങ്ങിൽവിള വീട്ടിൽ ജെ.ചെല്ലപ്പൻ (84) കൊവിഡ് ബാധിച്ച് മരിച്ചു.ഇക്കഴിഞ്ഞ 2 ന് ഹൃദ്രോഗം മൂർഛിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച നടത്തിയ കൊവിഡ് സ്രവ പരിശോധനയിൽ ചെല്ലപ്പന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇന്നലെ പുലർച്ചെ മരണം സംഭവിച്ചു.ഭാര്യ:സുഭദ്ര.മക്കൾ: തങ്കരാജൻ,രമ,പരേതയായ അമ്പിളി.

(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച ജെ.ചെല്ലപ്പൻ(84) Attachments area