general

ബാലരാമപുരം: ബന്ധുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. വിഴിഞ്ഞം തട്ടാത്തെരുവ് പിറവിളാകത്തിൽ ഗോപാലൻ ആചാരിയെ (68)​ ആണ് കേന്ദ്രത്തിലേക്ക് മാറ്റിയത്. പിറവിളാകം റസിഡന്റ്സ് അസോസിയേഷൻ ഭാരാവാഹികളും കൗൺസിലർ സന്തോഷ് കുമാർ എന്നിവർ വിഴിഞ്ഞം പൊലീസിനെ വിവരമറിയിച്ച് ശേഷം സിസിലിപുരം പുനർജനിയിലേക്ക് മാറ്റുകയായിരുന്നു. സി.ആർ.ഒ തിങ്കൾ കുമാർ സിവിൽ പൊലീസ് ഓഫീസർ സുനിൽകുമാർ എന്നിവരുടെ നേത്യത്വത്തിൽ വൃദ്ധനെ കൊവിഡ് ടെസ്റ്റ് നടത്തി ബാലരാമപുരം സി.ഐ ജി.ബിനുവിന് വിവരം കൈമാറി ബോദ്ധ്യപ്പെടുത്തി. പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം ചീഫ് കോർഡിനേറ്റർ ബാലരാമപുരം അൽഫോൺസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംരക്ഷണച്ചുമതല ഏറ്റെടുത്തു.